Latest Updates

മാനസികാവസ്ഥയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ. വളരെയധികം ബന്ധമുണ്ടെന്നാണ് ഈറ്റ് ക്ലീന്‍ വിത്ത്  എശങ്ക സ്ഥാപക എശങ്ക വാഹി പറയുന്നത്.ഒരാളുടെ മാനസികാവസ്ഥ, ഉറക്കം, വികാരങ്ങള്‍ എന്നിവ സുസ്ഥിരമാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്  സെറോടോണിന്‍. അതിന്റെ അതില്‍ 90 ശതമാനവും കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും  തുടര്‍ന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകളിലൂടെ നമ്മുടെ തലച്ചോറിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. 

അതിനാല്‍, സെറോടോണിന്‍ ഉല്‍പാദനത്തെ പ്രേരിപ്പിക്കുന്ന ഭക്ഷണങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കുമെന്നും എശങ്ക ചൂണ്ടിക്കാണിക്കുന്നു. മാനസികാവസ്ഥയെ സഹായിക്കുന്ന  ചില ഭക്ഷ്യവസ്തുക്കള്‍ അവര്‍ നിര്‍ദേശിക്കുന്നു. 

പഴങ്ങള്‍ 

കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് വിഷാദരോഗത്തിന്റെ തോത് കുറയ്ക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണക്രമം വിഷാദത്തെയും മറ്റ് മോശം മാനസികാവസ്ഥകളെയും നിയന്ത്രിക്കും. നെല്ലിക്ക പോലുള്ളവ കായ്കനികളില്‍ ആന്റിഓക്‌സിഡന്‍സ് വളരെ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍    ശരീരത്തിലെ ദോഷകരമായ സംയുക്തങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഇത് വഴി കഴിയും. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ആന്തോസയാനിനുകളും ഇത്തരത്തിലുള്ള കായകനികൡ ധാരാളമുണ്ട്.

ഡാര്‍ക്ക്  ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.  ഡാര്‍ക്ക് ചോക്ലേറ്റ് നമ്മുടെ തലച്ചോറിലെ എന്‍ഡോര്‍ഫിനുകള്‍ എന്ന രാസവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. എന്‍ഡോര്‍ഫിനുകളാണ് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വികാരങ്ങളുണ്ടാക്കുന്നത്. മാത്രമല്ല ഇത്  തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇതെല്ലാം മാനസികാവസ്ഥയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്

സാല്‍മണ്‍

കോര പോലുള്ള മത്സ്യങ്ങള്‍  മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍  സമ്പുഷ്ടമാണ്. ശരീരത്തിലെ കോശങ്ങളുടെ നിര്‍മ്മാണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് മുടിയും ചര്‍മ്മവും തിളക്കമുള്ളതാക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒമേഗ 3 അടങ്ങിയ മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് സംതൃപ്തവും സന്തോകരവുമായ  മാനസികാവസ്ഥ അനുഭവപ്പെടും. 

പരിപ്പും വിത്തും

പരിപ്പ്, വിത്തുകള്‍ എന്നിവയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. മത്തങ്ങ, എള്ള്, സൂര്യകാന്തി വിത്തുകള്‍, ബദാം, കശുവണ്ടി, നിലക്കടല, വാല്‍നട്ട് എന്നിവയും മികച്ച ഉറവിടങ്ങളാണ്. ആരോഗ്യകരമായ ശാരിരിക മാനസികാവസ്ഥകളാണ് ഇതുവഴി ലഭിക്കുന്നത്. 

ചീര

ചീരയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിന്‍ അളവിനെ സ്വീധീനിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.മഗ്‌നീഷ്യം കുറവുള്ള ആളുകളിൽ  വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത കൂടിയിരിക്കും

Get Newsletter

Advertisement

PREVIOUS Choice